• October 21, 2021

ജില്ലകള്‍ അടച്ചിടണം : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും

 ജില്ലകള്‍ അടച്ചിടണം : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും

കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നല്‍കിയ നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും, സര്‍വീസുകള്‍ക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്.


അത്തരം കടകള്‍ക്കു നിയന്ത്രണമില്ലെന്നും മുഖ്യമന്തിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടി കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Related post