• September 28, 2021

എറണാകുളത്ത് കടുത്ത ജാഗ്രത

 എറണാകുളത്ത് കടുത്ത ജാഗ്രത

ജില്ലയിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളത്ത് കൂടുതൽ ഇടങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ചൂർണിക്കര(14), കാലടി (8), കുമ്പളം (2), ചെങ്ങമനാട് (11), മലയാറ്റൂർ – നീലീശ്വരം (17) എന്നീ പഞ്ചായത്ത് വാർഡുകളും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി (48) വാർഡുമാണ് നിയന്ത്രിത മേഖലകളാക്കിയത്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ്  സോണാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 764 പേരാണ് ചികിത്സയിൽ കഴിയുന്നത്.  കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 97 പേരിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.  

Related post