• October 17, 2021

പ്രവാസികളെ തിരിച്ചെത്തിക്കേണ്ടിവരും; സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

 പ്രവാസികളെ തിരിച്ചെത്തിക്കേണ്ടിവരും; സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യയുടെ പൗരന്മാരെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു. മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കോവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരിലേറെയും. സൗദിയില്‍ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മലയാളികളുള്‍പ്പെടെ 186 പേര്‍ ഇന്ത്യക്കാരാണെന്നു ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പരമാവധി രണ്ടു ലക്ഷം പേര്‍ക്കു കോവിഡ് ബാധയേല്‍ക്കുമെന്നാണ് സൗദി ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

Related post