• October 17, 2021

കോവിഡ് : കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം

 കോവിഡ് : കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം


കോവിഡ് വ്യാപനംമൂലം തൊഴിലില്ലാതായ കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ഉത്സവങ്ങളും ആഘോഷങ്ങളും കലാവതരണങ്ങളും മറ്റു സാംസ്‌കാരികപരിപാടികളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കലാകാരന്മാര്‍ക്ക് സാമ്പത്തികമായി എന്തെങ്കിലും നേട്ടം ഉണ്ടാകുന്നത് ഈ മാസങ്ങളില്‍ ഒക്കെ ആയിരുന്നു.   ഉത്സവങ്ങളോടനുബന്ധിച്ചുള്ള അനുഷ്ടാന കലകള്‍ മുതല്‍ വാദ്യങ്ങള്‍, നാടകാവതരണങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവയെല്ലാം നിരോധിച്ചപ്പോള്‍ കലാകാരന്മാരാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നത്. ഇത്തരം കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ജീവിതം തടസ്സപ്പെടുന്ന സാമാന്യ മനുഷ്യരെ തിരിച്ചറിഞ്ഞ് ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കലാകാരന്മാരെക്കൂടി പാക്കേജിന്റെ ഭാഗമാക്കണമെന്ന് പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related post