• October 23, 2021

കോവിഡിന്റെ അതിവേഗ വ്യാപനം അഞ്ച് സംസഥാനങ്ങളില്‍

 കോവിഡിന്റെ അതിവേഗ വ്യാപനം അഞ്ച് സംസഥാനങ്ങളില്‍

ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് 19 അതിവേഗ രോഗ വ്യാപനമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം ഉള്ളതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന രീതിയില്‍ കാണപ്പെടുന്നത് ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. വൈറസ് ബാധിതരുടെ എണ്ണം കേന്ദ്ര ഭരണ പ്രദേശങ്ങളിലും വന്‍തോതില്‍ ഉയരുകയാണ്.

അതേസമയം, ഇന്ത്യയില്‍ സമൂഹവ്യാപനം ഉണ്ടെന്ന തരത്തില്‍ വെള്ളിയാഴ്ച ഐസിഎംആറിന്റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി പേര്‍ക്ക് ഒരേ സമയത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് സമൂഹവ്യാപനമല്ലെന്ന് പ്രതികരിച്ച് ലോകാരോഗ്യ സംഘടന ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ പഞ്ചാബില്‍ സമൂഹവ്യാപനം ഉണ്ടെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പഞ്ചാബില്‍ സമൂഹ വ്യാപനം നടന്നെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും രാജ്യത്ത് എങ്ങും സമൂഹവ്യാപനമോ സാധ്യതയോ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Related post