• October 23, 2021

സര്‍ക്കാര്‍ ഓഫീസുകളില്‍ തെര്‍മല്‍ സ്‌കാനിംഗ് നിർബന്ധം

 സര്‍ക്കാര്‍ ഓഫീസുകളില്‍ തെര്‍മല്‍ സ്‌കാനിംഗ് നിർബന്ധം

കൊവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം. തെര്‍മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും സന്ദര്‍ശകരെയും കടത്തിവിടുകയുള്ളൂ.

വില്ലേജ് ഓഫിസുകളില്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ ഓഫിസുകളിലും ഇതു ബാധകമാക്കിക്കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. എല്ലാ ഓഫിസുകളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്നും അത്യാവശ്യമുള്ള സന്ദര്‍ശകര്‍ക്കായുള്ള പ്രവേശനം ഒരു ഗേറ്റ് വഴിമാത്രമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അത്യാവശ്യമില്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ഫിസിക്കല്‍ ഫയലുകള്‍ ഒഴിവാക്കി ഇ-ഫയലുകളായി മാത്രം ഔദ്യോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിക്കുന്നു. പ്രായമേറിയ ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരെ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട ജോലികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ജീവനക്കാര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുകയും വേണം.

Related post