• October 21, 2021

സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

 സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊറോണ വൈറസും ,പിന്നാലെ ലോക്ക് ഡൗണും പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.

ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവിട്ടത്.

എപ്രില്‍ 30 വരെയോ ലോക്ക്ഡൗണ്‍ അവസാനിക്കും വരെയോ താല്‍ക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയില്‍ മോചിതരാക്കാന്‍ ജസ്റ്റിസുമാരായ സി.കെ.അബ്ദുള്‍ റഹീം, സി.റ്റി.രവികുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിട്ടത്.

സ്ഥിരം കുറ്റവാളികള്‍, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍, ഒന്നിലേറെ കേസുകളില്‍ റിമാന്‍ഡിലുള്ളവര്‍, എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടുമാര്‍ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജാമ്യത്തിനായി ചില ഉപാധികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. താമസ സ്ഥലവും
മറ്റു വിവരങ്ങളും പ്രതികള്‍ വ്യക്തമാക്കണം. ജയില്‍ മോചിതരായാല്‍ ഉടന്‍ താമസസ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ജാമ്യം ലഭിക്കുന്ന വിചാരണ തടവുകാര്‍ ലോക്‌ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. താമസ സ്ഥലത്തെത്തിയാല്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കണം. ലോക്ക് ഡൌണ്‍ കാലാവധി അവസാനിക്കുന്ന മുറക്ക് ഇവരെ വിചാരണ കോടതിയില്‍ ഹാജരാക്കണം. ജാമ്യം തുടരണമോ എന്ന കാര്യത്തില്‍ കോടതിക്ക് തീരുമാനമെടുക്കാം.

Related post