• October 21, 2021

കോവിഡ് 19: ഇന്ന് രാജ്യത്ത് ഏഴുപേര്‍ മരിച്ചു

 കോവിഡ് 19: ഇന്ന് രാജ്യത്ത് ഏഴുപേര്‍ മരിച്ചു

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് ഏഴുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ മൂന്ന് പേരും രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000വും കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 68 ആണ്.

മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. ഇതു വരെ 490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ 2 ന് മരിച്ച അമരാവതി സ്വദേശിയുടേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു

കര്‍ണാടക ബാഗല്‍കോട്ടില്‍ കൊറോണ സ്ഥിരീകരിച്ചയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണാടകയില്‍ കൊറോണ മരണം നാലായി

ഇന്നലെ മാത്രം 478 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേര്‍ ഡല്‍ഹിയില്‍ നിന്നും 67 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്.

Related post