• October 23, 2021

ഒറ്റക്കെട്ടായ് വെളിച്ചം പകര്‍ന്ന് ഇന്ത്യ

 ഒറ്റക്കെട്ടായ് വെളിച്ചം പകര്‍ന്ന് ഇന്ത്യ

കൊറോണയെന്ന ഇരുട്ടിനെതിരെ ഐക്യത്തിന്റെ വെളിച്ചം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ. ഇന്നലെ രാത്രി ഒമ്പതുമണിക്ക് ഒന്‍പതുമിനിറ്റ് ഭാരത ജനത ഐക്യദീപത്തില്‍ പങ്കാളിയായി. ചിരാതുകളും മൊബൈലുകളും ടോര്‍ച്ചുകളും മെഴുകുതിരികളും തെളിയിച്ച് ഒറ്റക്കെട്ടാണെന്ന സന്ദേശം ഇന്ത്യ വിളിച്ചോതി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകള്‍ അണച്ച് ദീപം തെളിയിച്ചു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു.കൂടാതെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവരും എന്ന ഐക്യദീപത്തില്‍ പങ്കാളിയായി.

അതേസമയം സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകും. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സില്‍ ധ്യാനിക്കണമെന്നും ഇത് പ്രതിസന്ധിയെ ഒത്തൊരുമയോടെ നേരിടാനുള്ള കരുത്തും ജയിക്കാനുള്ള ആത്മവിശ്വാസം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Related post