• October 21, 2021

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 12,000 കടന്നു, 414 മരണം

 രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 12,000 കടന്നു, 414 മരണം

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 12,000 കടന്നു. ഇതുവരെ രാജ്യത്ത് 12,380 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,447 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് 1,489 പേര്‍ രോഗമുക്തി നേടി. 414 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു.

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 170 ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ദില്ലി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ. ഹൈദരാബാദ്, ജയ്പൂര്‍, ആഗ്ര അടക്കമുള്ള പ്രധാനനഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.

Related post