• June 15, 2021

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് കോവിഡ്

 രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് കോവിഡ്

രാജ്യത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളില്‍ കോവിഡ് ബാധിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,80,532 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,63,248 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,04711 പേര്‍ രോഗമുക്തരായി. 12573 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 3,725 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തെ റെക്കോഡ് വര്‍ദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ 1,20,504 ആയി. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60, 838 പേരാണ്.

തമിഴ്നാട്ടില്‍ 52,334പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 49,979 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341 പേര്‍ രോഗമുക്തരായപ്പോള്‍ 1,969 പേര്‍ മരിച്ചു.

Related post