• June 15, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 19459 പേര്‍ക്ക് കോവിഡ്

 രാജ്യത്ത്  24 മണിക്കൂറിനിടെ 19459 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ രണ്ടാംദിനവും രാജ്യത്ത് 20000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19459 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കണ്ടെത്തിയത്.  ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 5,48,318 ആയി. 380 പേര്‍ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചു. 16,475 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 2,10,120 പേരാണ് വിവിധ ആശുപത്രികളി്‌ലായി ചികിത്സയിലുളളത്. 3,21,722 പേര്‍ രോഗമുക്തി നേടി.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 156പേരാണ് മരിച്ചത്. 5,496പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,64,626പര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 70,670പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ മാത്രം 2889പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. 2,623പേര്‍ മരിച്ചു.

Related post