• October 17, 2021

ധാരവിയില്‍ സാമൂഹിക അകലം പാലിക്കുന്നതെങ്ങനെ ? ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിര്‍ണായകം

 ധാരവിയില്‍ സാമൂഹിക അകലം പാലിക്കുന്നതെങ്ങനെ ? ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിര്‍ണായകം

രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും അപ്പുറമാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്.ഏപ്രില്‍ ഒന്നിനു മുംബൈയെ ഭീതിയിലാഴ്ത്തി ധാരവിയില്‍ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. ഇതിനോടകം രാജ്യത്ത് 5000 ത്തിലധികം ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

രാജ്യത്തെഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ചെറിയ മുറികളില്‍ പോലും പത്തിലധികം ആളുകള്‍ തിങ്ങിനിറഞ്ഞ് കഴിയുന്നു.

രോഗവ്യാപനം തടയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്ന മാര്‍ഗമാണ്. എന്നാല്‍, ഇത് എങ്ങനെ പാലിക്കണമെന്ന് അറിയാതെ അങ്കലാപ്പിലാണ് ഇവിടുത്തെ ജനങ്ങള്‍. പൊതുശുചിമുറി കുറഞ്ഞത് നൂറോളം ആളുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ധാരാവിയില്‍ ഇനിയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മുംബൈ കൈവിട്ടു പോകുമെന്നതില്‍ സംശയമില്ല. ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിര്‍ണായകമാണ്.

Related post