• October 24, 2021

കോവിഡ്-19: രോഗി ബന്ധപ്പെട്ടത് ആയിരക്കണക്കിന് ആളുകളുമായി

 കോവിഡ്-19: രോഗി ബന്ധപ്പെട്ടത് ആയിരക്കണക്കിന് ആളുകളുമായി

കോവിഡ്-19 ബാധിതനായ കാസര്‍കോട് എരിയാല്‍ സ്വദേശിയായ 46 കാരന്റെ സഞ്ചാരപഥം പുറത്തുവിട്ടു. ഏറെ ശ്രമപ്പെട്ട് അധികൃതര്‍ തയ്യാറാക്കിയ റൂട്ട് മാപ്പ് പ്രകാരം ഇയാള്‍ നാലായിരത്തോളംപേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവാഹം, ഗൃഹപ്രവേശം, ക്ലബ്, പള്ളി പരിപാടികള്‍ എന്നിങ്ങനെ വന്‍തോതില്‍ ആളുകള്‍ പങ്കെടുത്ത ചടങ്ങുകളിലെത്തി. വിമാനത്താവളത്തിലും ഏറെനേരം ചെലവഴിച്ചു. 11ന് കേരളത്തില്‍ എത്തി.

19നാണ് രോഗം സ്ഥിരീകരിച്ചത്. ആ ദിവസങ്ങളിലെല്ലാം മുന്നറിയിപ്പ് അവഗണിച്ച് വിവിധ സ്ഥലങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുകയായിരുന്നു. സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്നതിനെപ്പറ്റി കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.

Related post