• October 23, 2021

കേരളത്തിന് രണ്ടാം ആശ്വാസദിനം; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം

 കേരളത്തിന് രണ്ടാം ആശ്വാസദിനം; കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രം

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ – 2, പാലക്കാട് -1 എന്നിങ്ങനെയാണ് രോഗം കണ്ടെത്തിയത്. അതേസമയം, ജാഗ്രതയില്‍ തരിമ്പ് പോലും കുറവ് വരുത്തരുതെന്നും വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രോഗം പിടിപെട്ടവരില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും ഒരാള്‍ വിദേശത്തു നിന്നെത്തിയതുമാണ്. 19 പേരില്‍ ഇന്ന് രോഗം ഭേദമായി. കാസര്‍കോഡ്-12, പത്തനംതിട്ട- 3, തൃശൂര്‍-3, കണ്ണൂര്‍ -1 എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 378 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 178 പേര്‍ ചികില്‍സയിലാണ്.

112183 പേരാണ് നിരിക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 111468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രിയിലുമുണ്ട്. ഇന്ന് രോഗലക്ഷണത്തോടെ 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15683 സാമ്പിള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 14829 ഫലങ്ങള്‍ നെഗറ്റീവാണ്.

Related post