• October 21, 2021

ലോക്ക് ഡൗണില്‍ ഇളവുകള്‍ കേന്ദ്ര തീരുമാനം അറിഞ്ഞശേഷം മാത്രമെന്ന് സര്‍ക്കാര്‍

 ലോക്ക് ഡൗണില്‍ ഇളവുകള്‍ കേന്ദ്ര തീരുമാനം അറിഞ്ഞശേഷം മാത്രമെന്ന് സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തിനെതിരെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ തിടുക്കത്തില്‍ എടുക്കേണ്ടെന്ന നിലപാടില്‍ കേരളം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തുടര്‍ തീരുമാനങ്ങള്‍ ആകാമെന്നാണ് നിലവിലെ ധാരണ, മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേരും. ആദ്യം കേന്ദ്ര തീരുമാനം വരട്ടെ എന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്. അത് വരും മുന്‍പ് കേരളത്തില്‍ മാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാന്‍ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിന് ഉണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയത്.

കൊവിഡ് പ്രതിരോധത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭ വിലയിരുത്തല്‍. കാസര്‍ക്കോട് അടക്കം സ്ഥിതി ആശ്വാസ കരംകരമാണ്,. അതേ സമയം ജാഗ്രതയില്‍ വിട്ടു വീഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി

Related post