• June 18, 2021

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും;ബെഹ്റ

 സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും;ബെഹ്റ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കർശന നടപടി സ്വീകരിക്കുമെന്നും ഇനി ബോധവൽക്കരണമില്ലെന്നും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്ന് പറഞ്ഞ ഡിജിപി, പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും വ്യക്തമാക്കി.

പൊലീസ് കുറച്ചു ഇളവ് നൽകിയതിനാൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇനി അതുണ്ടാവില്ലെന്നും കണ്ടെയിൻ‍മെൻറ് സോണുകളിലും ക്വാറൻറീനിലുള്ളവരെയും കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ കൂടുതൽ പൊലീസുകാർ രംഗത്തുണ്ടാകും. സാങ്കേതിക വിഭാഗത്തിലേത് ഉൾപ്പെടെ 90 ശതമാനം പൊലീസുകാരും ഇന്ന് മുതൽ കോവിഡ് ഡ്യൂട്ടിക്കിറങ്ങാനാണ് നിർദേശം.

Related post