• June 15, 2021

ഇളവുകൾ കൂടുതൽ വന്നാലും ജാഗ്രതയിൽ കുറവുണ്ടാകരുത്:ആരോഗ്യ മന്ത്രി

 ഇളവുകൾ കൂടുതൽ                വന്നാലും ജാഗ്രതയിൽ കുറവുണ്ടാകരുത്:ആരോഗ്യ മന്ത്രി

ലോക്‌ഡൗൺ ഇളവുകൾ കൂടുതൽ വന്നാലും ജാഗ്രതയിൽ കുറവുണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി. കൊറോണക്കൊപ്പം ജീവിക്കേണ്ട അവസ്ഥയിലാണ് ലോകം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

പനി, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കണം. മാസ്ക് ധരിക്കുന്നതും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം. വയോധികർ, കുട്ടികൾ,ഗർഭിണികൾ, രോഗികൾ എന്നിവർ പുറത്തിറങ്ങുകയോ രോഗ സാധ്യതയുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടുകയോ ചെയ്യരുത്.രോഗബാധിതർ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന സ്രവങ്ങളിലൂടെ രോഗം പകരാം. വൈറസ് വ്യാപനത്തിന്റ കണ്ണി പൊട്ടിക്കാൻ ഇടയ്ക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകണം. അതിന് കഴിയാത്തവർ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

യാത്രക്ക് മുൻപും ശേഷവും കൈ കഴുകണം. മാസ്ക് ആറു മണിക്കൂർ മാത്രമേ ഉപയോഗിക്കാവു. ഈർപ്പമുള്ളതോ നനഞ്ഞതോആയവ ധരിക്കരുത്. മാസ്കിൽ കൈ കൊണ്ട് തൊടരുത്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തിയിടരുത്.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒന്നര മീറ്ററിനപ്പുറം വൈറസ് പകരാൻ സാധ്യത കുറവാണ്. സാമൂഹികമായി നേരിട്ടിടപെടേണ്ടി വരുമ്പോൾ മറ്റുള്ളവരിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കണം. കടകളിലും, പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും അകലം പാലിക്കണം. സംശയങ്ങൾക്ക് ദിശഫോൺ:1056, 04712552056.

Related post