• June 24, 2021

കൊച്ചി അതീവ ജാഗ്രതയില്‍

 കൊച്ചി അതീവ ജാഗ്രതയില്‍

ഉറവിടം അറിയാത്ത രോഗിയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊച്ചി അതീവ ജാഗ്രതയില്‍.

17 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നതോടെ നിയന്ത്രിത മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ജില്ല ഭരണകൂടം. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെണ്‍മക്കള്‍, വീട്ടുജോലിക്കാരി, ഡ്രൈവര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് കൂടി രോഗം പകര്‍ന്നു. ഇയാളുടെ രോഗത്തിന്റെ ഉറവിടം ഇത് വരെയും വ്യക്തമായിട്ടില്ല

Related post