• October 22, 2021

കൊവിഡ് 19; മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 കൊവിഡ് 19;  മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.ഇതുപ്രകാരം നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേരരുതെന്ന് റീജ്യനല്‍ അഡ്മിനിസ്ട്രേറ്റര്‍ അമാന്‍ ശര്‍മ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

അതിനിടെ, കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാഹിക്ക് അടിയന്തര സഹായമായി ഒരു കോടി രൂപ അനുവദിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി മാഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവു, ഡോ. വി രാമചന്ദ്രന്‍ എംഎല്‍എ, അഡ്മിനിസ്ട്രേറ്റര്‍ അമന്‍ ശര്‍മ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.കോവിഡ് വ്യാപനം കണക്കിലെടുത്ത് മാഹിയിലെ ബാറുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് ബാറുകള്‍ അടച്ചിടുന്നത്.

Related post