• October 24, 2021

മാസ്‌ക്ക് ധരിക്കുന്നതാവും നല്ലത്;മുഖ്യമന്ത്രി

 മാസ്‌ക്ക് ധരിക്കുന്നതാവും നല്ലത്;മുഖ്യമന്ത്രി

മാസ്‌ക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി. മാസ്‌ക്ക് ധരിക്കുക എന്നത് പൊതുവെ ഈ ഘട്ടത്തില്‍ എല്ലാവരും സ്വീകരിക്കേണ്ടതാണ്.ഇക്കാര്യത്തില്‍ കൃത്യമായ ബോധവല്‍ക്കരണം വേണം.

ചില രാജ്യങ്ങളില്‍ വ്യാപകമായി മാസ്‌ക്ക് ധരിക്കുന്നു .ഇതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. മാസ്‌ക്ക് ധരിക്കുന്നത് അവരവര്‍ക്ക് രോഗം വരുന്നത് തടയാന്‍ മാത്രമായി കാണേണ്ടതില്ല. മറ്റുള്ളവര്‍ക്ക് രോഗം പടരാതിരിക്കാന്‍ വേണ്ടി കൂടിയാണ്. മാസ്‌ക്ക് ധരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post