• October 16, 2021

കൊവിഡ് 19 മാസ്‌കിലും ജീവിക്കും ഒരാഴ്ച

 കൊവിഡ് 19 മാസ്‌കിലും ജീവിക്കും ഒരാഴ്ച

നോവല്‍ കൊറോണ വൈറസിന് മുഖാവരണത്തില്‍ ഒരാഴ്ചയോളം നിലനില്‍ക്കാനാവുമെന്ന് പഠനം.ഹോങ്കോങ്ങ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കറന്‍സിയിലും ഉരുക്കിലും പ്ലാസ്റ്റിക്കിലും ദിവസങ്ങളോളം വൈറസ് നിലനില്‍ക്കും. പേപ്പര്‍,സ ടിഷ്യൂ പേപ്പര്‍ എന്നിവയില്‍ മൂന്ന് മണിക്കൂറും തുണികളിലും തടികളിലും ഒരു ദിവസവും ഗ്ലാസ് ബാങ്ക്‌നോട്ട് എന്നിവയില്‍ മൂന്ന് ദിവസത്തോളവുമാണ് വൈറസിന്‌റെ ആയുസ്സ്. അതുകൊണ്ട് ഉപയോഗശേഷം മാസ്‌കുകളുടെ സംസ്‌കരണവും വളരെ പ്രധാനമാണ്. മാസ്‌കുകളുടെ ഉപയോഗം രോഗ വ്യാപനം തടയാന്‍ ഗുണകരമാണെങ്കിലും അവ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അത് രോഗബാധയുടെ വേഗം കൂട്ടാന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.

Related post