• June 19, 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 6977 പേര്‍ക്ക് കൊവിഡ്; മരണം 4000 കടന്നു

 രാജ്യത്ത് 24 മണിക്കൂറിനിടെ 6977 പേര്‍ക്ക് കൊവിഡ്; മരണം 4000 കടന്നു


രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ 154 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, കര്‍ണാടക, കേരളം, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ മാത്രം 50,231 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 1635 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 16277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 13418 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. 261 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Related post