• October 23, 2021

സംശയമുനയില്‍ വീണ്ടും ഈനാംപേച്ചി

 സംശയമുനയില്‍ വീണ്ടും  ഈനാംപേച്ചി

വിദേശത്ത് നിന്ന് ചൈനയിലേക്ക് കടത്തിയ ഈനാംപേച്ചികളാകാം കോവിഡ് 19 ന്‌റെ ഉറവിടം എന്ന വാദത്തിന് ബലം നല്‍കി ഗവേഷകര്‍. മലേഷ്യയില്‍ നിന്ന് അനധികൃതമായി കടത്തിയ ഈനാംപേച്ചിയിലാണ് കോവിഡ് വൈറസുമായി 90 ശതമാനം സാമ്യമുള്ള വൈറസ് കണ്ടെത്തിയത്.

2017-2018 കാലഘട്ടങ്ങളില്‍ പിടിച്ചെടുത്ത അഞ്ച് ഈനാംപേച്ചികളിലാണ് വൈറസ് കണ്ടെത്തിയത്. ഈ വൈറസ് മനുഷ്യശരീരത്തില്‍ എത്തിയപ്പോള്‍ ഘനയ്ക്ക് രൂപമാറ്റം സംഭവിച്ചതാണെന്നാണ് ഗവേഷകരുടെ അനുമാനം. എന്നാല്‍, നിലവില്‍ ലോകത്ത് പടര്‍ന്ന് പിടിക്കുന്ന വൈറസിന്‌റെ ഉത്ഭവം മൃഗങ്ങളില്‍ നിന്ന് തന്നെയാകണമെന്നില്ലെന്ന് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

Related post