• October 22, 2021

എം പി ഫണ്ട്: തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

 എം പി ഫണ്ട്: തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി പ്രാദേശിക വികസനത്തെ നേരിട്ട് ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം പുനപരിശോധിക്കണം. ഈ ഘട്ടത്തില്‍ ഫണ്ട് പൂര്‍ണമായും കോവിഡ് പ്രതിരോധത്തിനവും ചികിത്സയ്ക്കുമായി സംസ്ഥാനങ്ങളില്‍ വിനിയോഗിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് കാലത്തും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായം വിവേചനപരമാണ്. കേരളത്തിന് തികച്ചും അപര്യാപ്തമാണിത്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അതത് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അത് കേന്ദ്രം വിഭവസമാഹരണത്തിന്റെ ഭാഗമാക്കുന്നത് ന്യായമല്ല. ദുരന്തസമയത്ത് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകേണ്ടത് വികേന്ദ്രീകൃതമായി പ്രാദേശികതലത്തിലാണ്. ഫണ്ടിന്റെയും അടിയന്തരാവശ്യങ്ങള്‍ പ്രാദേശികമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. ശമ്പളം വെട്ടിക്കുറച്ച പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി സ്വഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post