• October 22, 2021

ഗാംഗുലി, സച്ചിന്‍, കോലി, സിന്ധു തുടങ്ങി 49 കായികതാരങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നു

 ഗാംഗുലി, സച്ചിന്‍, കോലി, സിന്ധു തുടങ്ങി 49 കായികതാരങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നു

ആഗോള തലത്തില്‍ കൊവിഡ് 19 വൈറസ് വ്യാപിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട സാഹചര്യത്തില്‍ ഇന്ത്യയില്‍ ബോധവല്‍ക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക താരങ്ങളുമായി ചര്‍ച്ച നടത്തുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരുള്‍പ്പെടെ 49 കായികതാരങ്ങളുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് പങ്കെടുക്കുന്ന കൂടിക്കാഴ്ചയില്‍, കായിക താരങ്ങള്‍ അവരവരുടെ സ്വദേശങ്ങളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രിയുമായി സംവദിക്കും.

ഗാംഗുലി, സച്ചിന്‍, കോലി എന്നിവര്‍ക്കു പുറമെ വീരേന്ദര്‍ സേവാഗ്, മഹേന്ദ്രസിങ് ധോണി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, കെ.എല്‍. രാഹുല്‍ തുടങ്ങിയവരാണ് ക്രിക്കറ്റില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മറ്റു കായിക മേഖലകളില്‍നിന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വനാഥന്‍ ആനന്ദ്, സ്പ്രിന്റര്‍ ഹിമ ദാസ്, ബോക്‌സിങ് താരവും രാജ്യസഭാ എംപിയുമായ മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Related post