• October 22, 2021

ഖത്തറില്‍ സാംക്രമിക രോഗം സംബന്ധിച്ച്‌ നിയമഭേദഗതി

 ഖത്തറില്‍ സാംക്രമിക രോഗം സംബന്ധിച്ച്‌  നിയമഭേദഗതി

ഖത്തറില്‍ സാംക്രമിക രോഗം സംബന്ധിച്ച നിയമഭേദഗതി പുറപ്പെടുവിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി . 1990ലെ 17ാം നമ്പര്‍ നിയമത്തിലെ 4, 12 ആര്‍ട്ടിക്കിളിന്റെ ഭേദഗതിയായാണ് പുതിയ നിയമം. ഇത് പ്രകാരം സാംക്രമിക രോഗം അറിഞ്ഞിട്ടും മറച്ചു വെച്ചാല്‍ മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. സാംക്രമിക രോഗം ഉണ്ടെന്ന് സംശയിച്ചാലും അത് ഈ നിയമപ്രകാരം അറിയിക്കണം.

ഖത്തറില്‍ 12 പേര്‍ക്ക് കൂടെ ഇന്ന് കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഉള്‍പ്പെടെ ആകെ 549 പേര്‍ക്ക് കോവിഡ്19 ബാധിച്ചതായാണ് കണക്കുകള്‍. ഇന്ന് 2 പേര്‍ കോവിഡ് 19 രോഗമുക്തരായി. ഇതോടെ ഖത്തറില്‍ രോഗമുക്തി നേടിയവര്‍ 43 ആണ്. ഇതുവരെ 13681 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റുകള്‍ ചെയ്തു. ഏറ്റവും പുതിയ കണക്കാനുസരിച്ച് ആകെ രോഗമുക്തി നേടിയവര്‍ 43 ഉം നിലവില്‍ കോവിഡ് 19 പൊസിറ്റിവ് ആയി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 506 ഉം ആണ്.

Related post