• October 16, 2021

വെര്‍ച്ച്വല്‍ വിദ്യാഭ്യാസത്തിനു തയ്യാറായി ഖത്തര്‍

 വെര്‍ച്ച്വല്‍ വിദ്യാഭ്യാസത്തിനു തയ്യാറായി ഖത്തര്‍

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി റെക്കോര്‍ഡ് ചെയ്ത 1,700 വീഡിയോ പാഠങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ച മുതല്‍ വെര്‍ച്വല്‍ വിദ്യാഭ്യാസം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ക്ലാസുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ അധ്യാപന സംവിധാനം നടപ്പാക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാഠങ്ങള്‍ ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും അപ്ലോഡ് ചെയ്യും. നിലവില്‍ റെക്കോര്‍ഡ് ചെയ്ത 1,700 വീഡിയോ പാഠങ്ങള്‍ ഞായറാഴ്ച മുതല്‍ യൂട്യൂബില്‍ അപ്ലോഡുചെയ്യും. രാവിലെ 7 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂട്യൂബില്‍ വീഡിയോ പാഠങ്ങള്‍ ബ്രൗസ് ചെയ്യാവുന്നതാണ്

Related post