• October 22, 2021

കോവിഡ് 19: നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഖത്തര്‍

 കോവിഡ് 19: നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഖത്തര്‍

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഖത്തര്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്നവയല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും.

ഇതുപ്രകാരം അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങള്‍ :

  1. എല്ലാ കഫേകളും കഫ്റ്റീരിയകളും സെന്‍സറുകളും
  2. വിദ്യാഭ്യാസ സേവനങ്ങളും സപ്പോര്‍ട്ട് സെന്‍സറുകളും
  3. ആര്‍ട്ട്, അഭിനയം, വിനോദം, തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സെന്ററുകള്‍
  4. വെഡ്ഡിങ്, ഇവന്റ് സര്‍വീസ് ഷോപ്പുകള്‍
  5. ഷൂ,വാച്ച് എന്നിവ റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍

ഫാര്‍മസികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഭക്ഷ്യ വിഭവങ്ങള്‍ പാര്‍സല്‍ ചെയ്യുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കും.
തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം.

Related post