• October 17, 2021

കൊവിഡ് പ്രതിസന്ധി; 5000 പേര്‍ക്ക് ഒരു മാസം ഭക്ഷണം എത്തിക്കും: സച്ചിന്‍ തെണ്ടുല്‍ക്കര്‍

 കൊവിഡ് പ്രതിസന്ധി;  5000 പേര്‍ക്ക് ഒരു മാസം ഭക്ഷണം എത്തിക്കും: സച്ചിന്‍ തെണ്ടുല്‍ക്കര്‍

അയ്യായിരത്തോളം പേര്‍ക്ക്് ഒരു മാസത്തേക്ക് ഭക്ഷണമെത്തിക്കാമെന്ന് ഇന്ത്യയുടെ ഇതിഹാസ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. കൊവിഡ്-19 പടര്‍ന്നുപിടിച്ച മഹാരാഷ്ട്രയിലെ അയ്യായിരത്തോളം ആളുകള്‍ക്ക് സച്ചിന്‍ ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണമെത്തിക്കും. ഇവര്‍ക്ക് റേഷനെത്തിക്കാനുള്ള ഉദ്യമത്തില്‍ സച്ചിന്‍ പങ്കാളിയായതായി അപ്നാലയ എന്ന എന്‍.ജി.ഒ വ്യക്തമാക്കി. അപ്നാലയ വഴിയാണ് ദരിദ്രരായ ആളുകള്‍ക്ക് സച്ചിന്‍ ഭക്ഷണം നല്‍കുന്നത്.

ദുരിത ബാധിതരെ സഹായിക്കാന്‍ സച്ചിന്‍ നേരത്തേ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം രൂപ വീതമാണ് സച്ചിന്‍ നല്‍കിയത്.

Related post