• October 22, 2021

തടവില്‍ നിന്ന് മോചിപ്പിച്ചവരെ സുരക്ഷിതമായി വീടുകളിലെത്തിക്കണം: സുപ്രീംകോടതി

 തടവില്‍ നിന്ന് മോചിപ്പിച്ചവരെ സുരക്ഷിതമായി വീടുകളിലെത്തിക്കണം: സുപ്രീംകോടതി

Taken this focused picture of the main entrance of a jail with people waking aware from it. Tried to capture the convict escorted by three security personal.

തടവില്‍ നിന്ന് മോചിപ്പിച്ചവരെ സുരക്ഷിതമായി വീടുകളിലെിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു നിര്‍ദേശം.

ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയ പ്രതികളെ പരോളിലും ഇടക്കാല ജാമ്യത്തിലും വിടുന്നത് പരിഗണിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ച് തടവുകാരെ മോചിപ്പിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴാണ് തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

Related post