• October 16, 2021

കൊവിഡ് 19: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനില്‍

 കൊവിഡ് 19: ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനില്‍

ഇന്ത്യന്‍ പര്യടനം റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനിലെന്ന് റിപ്പോര്‍ട്ട്. താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനില്‍ കഴിയാനാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ധരംശാലയില്‍ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്‌നൗവില്‍ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായി പരമ്പര ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനില്‍ കഴിയാന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചത്.

Related post