• October 16, 2021

കൊവിഡ് 19: കോഴിക്കോട് മത്സ്യ ലേലത്തിന് കര്‍ശന നിയന്ത്രണം

 കൊവിഡ് 19: കോഴിക്കോട്  മത്സ്യ ലേലത്തിന് കര്‍ശന നിയന്ത്രണം

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ മത്സ്യ ലേലത്തിന് കര്‍ശന നിയന്ത്രണം. ജില്ലയിലെ ചോമ്പാല്‍, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയില്‍, ബേപ്പൂര്‍, ചാലിയം എന്നീ മത്സ്യലേല കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ ഹാര്‍ബറില്‍ പ്രവേശിക്കരുത്. ഇതിനായി ഹാര്‍ബര്‍ ഗേറ്റില്‍ സംവിധാനമൊരുക്കും. പ്രായമായവരും കുട്ടികളും ഹാര്‍ബര്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്. മാസ്‌ക്കോ, തൂവാലയോ ധരിക്കാതെ ആരെയും ഹാര്‍ബറില്‍ പ്രവേശിപ്പിക്കുന്നതല്ല. ചില്ലറ വില്‍പന പരസ്യ ലേലമായി നടത്തേണ്ടതാണ്. ഹാര്‍ബറില്‍ മത്സ്യം വെട്ടി വൃത്തിയാക്കുന്നതും ചെവിയില്‍ പറഞ്ഞു ഉറപ്പിക്കുന്ന രഹസ്യ ലേലവും നിരോധിച്ചു.

മാത്രമല്ല, മാര്‍ക്കറ്റിലെത്തുന്നവര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് കൈകള്‍ കഴുകി വൃത്തിയാക്കേണ്ടതാണ്. ഹാര്‍ബറുകളിലെ അതിഥി തൊഴിലാളികളുടെ വിവരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എല്ലാ മത്സ്യലേല കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Related post