• June 18, 2021

തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്റ് സോണ്‍; സ്ഥിതി ഗുരുതരം

 തിരുവനന്തപുരത്ത് നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്റ് സോണ്‍; സ്ഥിതി ഗുരുതരം

 ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും മെഡിക്കല്‍ റെപ്പിനും രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം. സമ്പര്‍ക്ക രോഗബാധ തുടര്‍ന്നാല്‍ നഗരം ഭാഗികമായി അടച്ചിടാനാണ് ആലോചന.

അതേസമയം, ജില്ലയിൽ നാലിടങ്ങള്‍ കൂടി കണ്ടെയ്ന്‍‌മെന്‍റ് സോണാക്കി. പാളയം അയ്യന്‍കാളി ഹാള്‍, ജൂബിലി ആശുപത്രി, വെള്ളനാട് ടൗണ്‍, കണ്ണമ്പള്ളി എന്നിവിടങ്ങളാണു കണ്ടെയ്ന്‍മെന്‍റ് സോണാക്കിയത്. കണ്ടെയ്മെന്റ് സോണുകളില്‍ ഭക്ഷണവിതരണത്തിന് കോര്‍പറേഷന്‍ വിലക്കേര്‍പ്പെടുത്തി.

പൊലീസുകാരുള്‍പ്പെടെ രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ ഫലം ഇന്ന് പുറത്തുവന്നേക്കും.

Related post