• October 23, 2021

കൊറോണ : ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 61 ശതമാനം കുറവ്

 കൊറോണ : ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 61 ശതമാനം കുറവ്

കൊറോണബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ജനറല്‍ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണത്തില്‍ 61 ശതമാനം കുറവ്. മാര്‍ച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 15ന് 80,188 പേരായി കുറഞ്ഞു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് റദ്ദാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍. ഇതോടെ ജനറല്‍ കോച്ചുകളില്‍ നിന്നുള്ള ശരാശരി ദിവസ വരുമാനം ഒരു കോടിയില്‍ നിന്ന് 80 ലക്ഷത്തിലേക്ക് താഴ്ന്നു.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാത്രം മാര്‍ച്ച് 10ന് 368 പേരും 11, 12 തീയതികളില്‍ 505 പേര്‍ വീതവും 13ന് 1,112 പേരുമാണ് ടിക്കറ്റ് റദ്ദാക്കി. തിങ്കളാഴ്ച്ച മധുരയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്‌സ്പ്രസില്‍ മൊത്തം ബര്‍ത്തുകളുടെ 10 ശതമാനം യാത്രക്കാരെ ഉണ്ടായിരുന്നുള്ളു. മലബാര്‍, മാവേലി, മംഗലാപുരം, എക്‌സ്പ്രസുകളിലും കാലിയായ ബര്‍ത്തുകളുടെ എണ്ണം കൂടുകയാണ്.

Related post