• October 17, 2021

കോറന്റീന്‍ 14 ദിവസം പോരാ! 27ാം ദിവസം രോഗം പോസിറ്റീവായി കേരളത്തില്‍ പുതിയ രോഗി

 കോറന്റീന്‍ 14 ദിവസം പോരാ! 27ാം ദിവസം രോഗം പോസിറ്റീവായി  കേരളത്തില്‍ പുതിയ രോഗി

കൊവിഡ് 19 സ്ഥിരീകരിക്കാന്‍ ലോകആരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 14 ദിവസത്തെ കോറന്റീന്‍ അപരാപ്ത്യമാണെന്ന് സൂചിപ്പിച്ച് കേരളത്തില്‍ പുതിയ രോഗ സ്ഥിരീകരണം. ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 8 പേരില്‍ ഒരാള്‍ക്ക് രോഗം പോസിറ്റീവ് ആകുന്നത് നിരീക്ഷണത്തില്‍ ആയി 27ാം ദിവസമാണ്.
24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയാള്‍ 27 ദിവസം നിരീക്ഷണത്തില്‍ ആയിരുന്നു. നേരത്തേയും സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് 23 ദിവസങ്ങള്‍ക്ക് ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ലോകആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 95% കോവിഡ് രോഗികളിലും 14 ദിവസത്തിനകം രോഗം സ്ഥിരീകരിക്കാറുണ്ട്. 4% പേരില്‍ 28 ദിവസങ്ങള്‍ക്കുള്ളിലും ബാക്കി 1% രോഗികളില്‍ 31 ദിവസങ്ങള്‍ക്കുള്ളിലും രോഗം സ്ഥിരീകരിക്കുന്നു. പക്ഷെ ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും 14 ദിവസം കോറന്റീന്‍ ആണ് ഇപ്പോഴും നിര്‍ബന്ധം ആക്കിയിട്ടുള്ളത്. ഇത് നിശബ്ദത രോഗവാഹകര്‍ കൂടുതല്‍ പേരില്‍ രോഗം പരത്താന്‍ ഇടയാക്കും എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related post