• October 17, 2021

കോവിഡ് വിവരശേഖരണം സിഡിറ്റിന് :മുഖ്യമന്ത്രി

 കോവിഡ് വിവരശേഖരണം സിഡിറ്റിന് :മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനുള്ള വിവരശേഖരണത്തിന് ആമസോണ്‍ ക്ളൗഡ് സൗകര്യം ഒരുക്കാന്‍ പൊതുമേഖല കമ്പനിയായ സിഡിറ്റിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവരശേഖരണം, സംഭരണം, വിശകലനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും ഈ സൗകര്യത്തിനകത്ത് സിഡിറ്റിന് നല്‍കാനും നിര്‍ദേശിച്ചു. യൂ എസ് കമ്പനിയായ സ്പ്രിംഗ്‌ളറിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ അകറ്റുന്നതിനാണ് ഈ നടപടി എന്നും അദ്ദേഹം അറിയിച്ചു.

ഇടപെടലില്‍ സര്‍ക്കാരിന് ഒളിച്ചുകളി ഇല്ല, സാമ്പത്തികമയോ അല്ലാതെയോ ഒരു ബാധ്യതയും സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ അഴിമതിയുടെ പ്രശ്‌നം ഇല്ല. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ 24 വരെ ആണ് കരാര്‍. അത് വരെ സേവനം സൗജന്യമാണ്. തുടരണം എങ്കില്‍ ഫീസ് കമ്പനി അറിയിക്കും. കരാര്‍ നിയമപരം, സാമ്പത്തിക ബാധ്യത ഇല്ലാത്തതു കൊണ്ടാണ് നിയമ വകുപ്പ് അറിയാത്തത്.

വന്‍വിപത്തിനെ നേരിടാന്‍ എല്ലാ അറിവുകളും ഉപയോഗിക്കേണ്ട ഘട്ടത്തില്‍ മുന്‍ നടപടികള്‍ അതേപടി നടപ്പാക്കണം എന്ന് വാശി പിടിക്കുന്നത് കാര്യങ്ങള്‍ നടപ്പാക്കാന്‍ തടസ്സം സൃഷ്ടിക്കും.

Related post