• October 17, 2021

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ പൊട്ടിത്തറിച്ച് ട്രംപ്; തര്‍ക്കം മുറുകുന്നു

 ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ പൊട്ടിത്തറിച്ച് ട്രംപ്; തര്‍ക്കം മുറുകുന്നു

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ കൊവിഡ് പടരുന്നതായി സംഘടനക്ക് അറിവുണ്ടായിരുന്നെന്ന് ട്രംപ് ആരോപിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ മറുപടി.

കൊവിഡിനെ ചൊല്ലിയുള്ള യുഎസ് ഡബ്യുഎച്ച്ഒ തര്‍ക്കങ്ങള്‍ക്ക് ഇന്നും കുറവില്ല. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സംഘടനയ്ക്കുള്ള ധനസഹായം യുഎസ് ഇന്നലെ നിര്‍ത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ലോകാരാജ്യങ്ങളെത്തിയതോടെ ട്രംപ് നിലപാട് മയപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സംഘടനയ്‌ക്കെതിരെ പൊട്ടിത്തെറിച്ചു. സംഘടനയെ വിശ്വസിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളുടെ അവസ്ഥ ലോകം കാണുന്നുണ്ടെന്ന് ട്രംപ് പരിഹസിച്ചു. വിവാദങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ നടത്താതിരുന്ന ലോകാരോഗ്യ സംഘടന കോവിഡ് പ്രതിരോധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കി. ലോകരാജ്യങ്ങളും ബില്‍ഗേറ്റ്‌സടക്കമുള്ളവരും ധനസഹായം നിര്‍ത്തിയ യുഎസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Related post