• June 23, 2021

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു

 ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. ലോകത്ത് ഇതുവരെ 4,66198 പേരാണ് രോഗബാധിതരായി  മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. അമേരിക്കയിൽ 32,000 ലേറെ പേർക്കും ബ്രസീലിൽ 31,000 ലേറെ പേർക്കും 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. ബ്രസീലിൽ 968 പേർ കൂടി മരിച്ചു. അമേരിക്കയിൽ 24 മണിക്കൂറിനിടെ 547 പേരാണ് മരിച്ചത്. ബ്രസീലിൽ ആകെ മരണം അൻപതിനായിരം കടന്നു.

ന്യൂയോർക്ക് നഗരത്തിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കും. ഓഫീസുകൾ തുറക്കാനും സൂപ്പർമാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങാനും ഹോട്ടലുകൾക്ക് പുറത്ത് ഭക്ഷണം വിളമ്പാനും ഈ ഘട്ടത്തിൽ അനുമതിയുണ്ട്. ഇതോടെ 3 ലക്ഷം ആളുകൾ കൂടി ജോലിയിൽ തിരികെ പ്രവേശിക്കും.

അതിനിടെ സ്പെയിൻ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്പെയിൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മാർച്ച് മധ്യത്തിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ആറ് തവണ നീട്ടി വച്ചിരുന്നു. എന്നാൽ ചില നിയന്ത്രണങ്ങൾ തുടരും.

Related post