• June 18, 2021

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.21 ലക്ഷം കവിഞ്ഞു

 ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.21 ലക്ഷം കവിഞ്ഞു

COVID-19 virus (SARS-CoV-2) tests based on swabs from oropharyngeal (OP) vs nasopharyngeal (NP) sampling Coronavirus disease (COVID-19) is an infectious disease caused by a newly discovered coronavirus

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 21 ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. 5,51,000- ല്‍ അധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 70 ലക്ഷത്തി പതിനേഴായിരം പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്.

ബ്രസീലില്‍ 41,000-ല്‍ അധികം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴ് ലക്ഷത്തി പതിനാറായിരം കടന്നു.അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. പുതുതായി അന്‍പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. 800- ലേറെ പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്‍ടമായി. ഇതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരമായി.

ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്.

Related post