• June 19, 2021

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 15,000 ആയി ഉയരുമെന്ന മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകര്‍

 ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 15,000 ആയി ഉയരുമെന്ന മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകര്‍

ജൂണ്‍ മാസം പകുതിയോടെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 15,000 ആയി ഉയരും എന്ന മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകര്‍. രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് ചൈനയിലെ ഗ്ലോബല്‍ കൊവിഡ് 19 പ്രഡിക്റ്റ് സിസ്റ്റം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ 180 രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ഗ്ലോബല്‍ കൊവിഡ് 19 പ്രഡിക്റ്റ് സിസ്റ്റം പ്രവചനങ്ങള്‍ നടത്തുന്നുണ്ട്. ലാന്‍ഷോ സര്‍വകലാശാലയാണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജൂണ്‍ രണ്ടോടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9,000 കടക്കും എന്ന് നേരത്തെ ഗവേഷകര്‍ പ്രവചനം നടത്തിയിരുന്നു. ഈ കണക്കുകളോട് ചേര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ 8,909 പേര്‍ക്ക് അന്ന് രോഗ ബാധ സ്ഥിരീകരിയ്ക്കുകയും ചെയ്തു.

Related post