• June 15, 2021

കേരളത്തില്‍ കോവിഡ് സാമൂഹ്യവ്യാപനത്തിന് ആശങ്ക ; പല രോഗികളിലും വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല

 കേരളത്തില്‍ കോവിഡ് സാമൂഹ്യവ്യാപനത്തിന് ആശങ്ക ; പല രോഗികളിലും വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല

കേരളം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതുമാണ് കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന ആശങ്ക ഉയര്‍ത്തുന്നത്.

5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍ സംസ്ഥാനത്തുണ്ടായത്.അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും ഉള്‍പ്പെടുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹവ്യാപനമെന്ന് പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

അതേസമയം ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാതെ നിവൃത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
എങ്കിലും ജാഗ്രത കൈമോശം വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കാം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ മിന്നല്‍ പരിശോധനയും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയും വരും ദിവസങ്ങളിലുണ്ടാകും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്കും മാറ്റും.

Related post