• June 18, 2021

ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

 ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

എറണാകുളം ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം 39 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 142 ആയി.

ജൂലൈ മൂന്നാം തീയതി ചെല്ലാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച് 13 ദിവസം പിന്നിടുമ്പോൾ പ്രദേശത്ത് നിന്നുള്ള രോഗികളുടെ എണ്ണം 142ൽ എത്തി നിൽക്കുന്നു. അതിവ്യാപനം തടയാൻ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ചെല്ലാനത്ത് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേർക്ക്.

പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ള 544 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിൽ എഴുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ അടക്കമുള്ള മറ്റ് ടെസ്റ്റുകൾ വഴി രോഗം സ്ഥിരീകരിച്ചത് 72 പേർക്കും. രോഗം ബാധിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ തന്നെ നിരവധി പേരുള്ളത് ആശങ്ക കൂട്ടുന്നു.

Related post