• October 17, 2021

ഒമാനില്‍ ഇന്ന് 48 പേര്‍ക്ക് കൂടി കോവിഡ് 19

 ഒമാനില്‍ ഇന്ന് 48 പേര്‍ക്ക് കൂടി കോവിഡ് 19

ഒമാനില്‍ ഇന്ന് 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. രോഗം സുഖപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ചൊവ്വാഴ്ച 67 പേര്‍ ആയിരുന്നത് 72 ആയി ഉയരുകയും ചെയ്തു. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ച 48ല്‍ 41 പേരും മസ്‌കത്ത് മേഖലയിലാണ്. ഇതോടെ മസ്‌കത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 34 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

Related post