• October 17, 2021

തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19

 തെലങ്കാനയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19

തെലങ്കാനയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് വന്ന വ്യക്തിയ്ക്കാണ് കൊറോണ പിടിപ്പെട്ടത്. ഇതോടെ ഇന്ന് രണ്ട് പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചു. നോയിഡയിലും തെലങ്കാനയിലും.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 124 ഇന്ത്യക്കാര്‍ക്കും, 25 വിദേശികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര്‍ രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. അതിവേഗം വൈറസ് പടരുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ 850 ഹോട്ടലുകള്‍ മാര്‍ച്ച് 20 വരെ അടച്ചു.

കരസേനയിലും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സേനാവിഭാഗം.

Related post