• October 22, 2021

മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കോവിഡ്

 മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കോവിഡ്

മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്‌സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനയിലെ റൂബി ഹാൾ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്.

Related post