• October 17, 2021

ക്യാന്‍സര്‍ ആശുപത്രിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

 ക്യാന്‍സര്‍ ആശുപത്രിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്

ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒരു രോഗിക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ രോഗ ബാധിതരുടെ എണ്ണം 28ആയി.

ബ്രിട്ടണില്‍ നിന്ന് മടങ്ങി എത്തിയ സഹോദരന്‍ മുഖേന ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആശുപത്രിയില്‍ ഡോക്ടറുമായി ഇടപഴകിയ മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള നാല് ക്യാന്‍സര്‍ രോഗികള്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം 1 മുതല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയിലെ നിരവധി ക്യാന്‍സര്‍ രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ 1154 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 24 പേര്‍ മരണം അടയുകയും ചെയ്തു.

Related post