• June 24, 2021

കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറില്‍ 11,929 പേര്‍ക്ക് രോഗം

 കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറില്‍ 11,929 പേര്‍ക്ക് രോഗം

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 11,929 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 11,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,20,922 ആയി. 1,49,348 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

1,62,378 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 311 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. കോവിഡിന്റെ പ്രഭവകേന്ദ്രമായ മഹാരാഷ്ട്രയില്‍ ഇതുവരെ 1,04,568 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3830 പേര്‍ ഇവിടെ മരിച്ചു. തമിഴ്‌നാട്ടിലാകട്ടെ 42687 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 397 പേര്‍ മരിക്കുകയും ചെയ്തു.

Related post