• October 16, 2021

കൊറോണ മരണം ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ല , ഭാര്യയെയും മകളെയും കാണിച്ചത് വീഡിയോ കോള്‍ വഴി

 കൊറോണ  മരണം ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കില്ല , ഭാര്യയെയും മകളെയും കാണിച്ചത് വീഡിയോ കോള്‍ വഴി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് രോഗം ബാധിച്ചുള്ള മരണമായതിനാല്‍ പ്രോട്ടോക്കോളനുസരിച്ചാകും സംസ്‌ക്കാരം നടത്തുക. ജില്ലാ കലക്ടര്‍ ഇക്കാര്യങ്ങള്‍ പള്ളിയിലെ ഇമാമുമായി സംസാരിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കില്ല. ഭാര്യയെയും മകളെയും വീഡിയോ വഴി കാണിച്ചു കൊടുത്തിട്ടുണ്ട്.

മൃതദേഹം പാക്ക് ചെയ്താല്‍ ആരെയും കാണിക്കുകയോ തുറക്കുകയോ ചെയ്യില്ല. വളരെ സൂക്ഷ്മതയോടെ പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌ക്കരിക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് -മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാല്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് രോഗങ്ങളും കോംപ്ലിക്കേഷനുകളുണ്ടാക്കി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post