• June 20, 2021

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

 ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു. സൌദിയില്‍ മൂന്ന് പേരും യു.എ.ഇ.യിലും ബഹ്‌റൈനിലും ഒമാനിലും ഓരോ ആള്‍വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച ആകെ മലയാളികളുടെ എണ്ണം 211 ആയി. കൊല്ലം കൊട്ടിയം സ്വദേശി ശരീഫ് മീരാ സാഹിബ്, മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ്, പാലക്കാട് പുതുക്കോട് സ്വദേശി തോണിപ്പാടം ഖാജാ ഹുസൈന്‍ സുലൈമാന്‍ എന്നിവരാണ് സൌദിയില്‍ മരിച്ചത്. ഇതോടെ സൌദിയില്‍ ഇന്ന് മരിച്ച മലയാളികളുടെ എണ്ണം അറുപതായി. ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ചാലാട് സ്വദേശി പോള്‍ സോളമന് 61 വയസ്സായിരുന്നു. അല്‍ ഐനില്‍ മരിച്ചത് തിരുവനന്തപുരം മംഗലാപുരം സ്വദേശി അബ്ദുല്‍ അസീസാണ്. ഇദ്ദേഹത്തിന് 53 വയസ്സായിരുന്നു. 34-കാരനായ പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഒമാനിലെ മസ്‌കത്തില്‍ മരിച്ചത്. നേരത്തെ തന്നെ വിവിധ ആരോഗ്യ പ്രയാസങ്ങളുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് 52 പേര്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫിലെ കോവിഡ് മരണ സംഖ്യ 1612 ആയി. സൗദി അറേബ്യയില്‍ മാത്രം 38 പേരാണ് മരിച്ചത്. ഒമാനില്‍ അഞ്ചും കുവൈത്തില്‍ നാലും ഖത്തറില്‍ മൂന്നും യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രണ്ടും വീതമാണ് മരണം. 7366 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

Related post